'ദർബാർ രാഗത്തിൽ ഒരു കാച്ച് അങ്ങട് കാച്ചി...'; സോഷ്യൽ മീഡിയയിൽ ആറാടി സമരാഗ്നി ട്രോളുകൾ

ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിക്കും കോൺഗ്രസിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും ശക്തമാകുന്നു. പാലോട് രവി ദേശീയ​ഗാനം തെറ്റിച്ച് പാടുന്നതും ടി സിദ്ദിഖ് എംഎൽഎ തടയുന്നതുമായ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ട്രോൾ പേജുകളിൽ സംഭവം ആളിക്കത്തുകയാണ്.

https://www.facebook.com/reel/1748288359322038

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് ഇന്നലെ ഡിസിസി അധ്യക്ഷൻ പാലോട് രവി ദേശീയ​ഗാനം തെറ്റിച്ച് പാടിയത്. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ച ശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു. ‘ജനഗണ മംഗള ദായക ജയഹേ’ എന്നാണ് പാടി തുടങ്ങിയത്. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി സിദ്ദിഖ് എംഎൽഎ ഉടൻ തന്നെ പാലോട് രവിയുടെ കയ്യിൽ കയറി പിടിച്ച് ‘പാടല്ലേ’ എന്ന് പറയുന്നതും ​സിഡി ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയ​​ഗാനം തിരുത്തിപാടുന്നതും വീഡിയോയിലുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയ​ഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ സുധാകരൻ, വിഡി സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ