സ്വവര്‍ഗ വിവാഹവും സ്വവര്‍ഗ രതിയും മനുഷ്യരാശിയെ ഇല്ലാതാക്കും; അംഗീകരിക്കാനാവില്ല, ഒന്നിച്ചെതിര്‍ക്കണമെന്ന് ഫസല്‍ ഗഫൂര്‍

സ്വവര്‍ഗ വിവാഹവും സ്വവര്‍ഗ രതിയും മനുഷ്യരാശിയെ ഇല്ലാതാക്കുമെന്ന് എംഇഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒന്നിച്ചെതിര്‍ക്കണമെന്നും അദേഹം പറഞ്ഞു. എംഇഎസിന് കീഴിലുള്ള സിബിഎസ്ഇ സ്‌കൂളുകളിലെ അധ്യാപകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

എംഇഎസ് എജ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ.പി അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ഡോ. അനില്‍ വള്ളത്തോള്‍ മുഖ്യാതിഥിയായി. എഴുത്തുകാരന്‍ എന്‍പി ഫാഫിസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ, വിവിധ സംസ്ഥാനങ്ങളിലെയും വിവിധ മത വിഭാഗങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ അനന്തരാവകാശ നിയമത്തിലടക്കം വൈവിധ്യങ്ങള്‍ ഉണ്ടായിരിക്കേ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ച് ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നത് ദുരുദ്ദേശ്യപരമാണെന്ന് അദേഹം പറഞ്ഞിരുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍