ഗാന്ധിയെ ഇന്നും കോണ്‍ഗ്രസ് ചേര്‍ത്തുപിടിക്കുന്നത് കൊണ്ടാണ് വിദ്വേഷത്തിന്റെ ഭൂമികയില്‍ സ്‌നേഹത്തിന്റെ കച്ചവടം നടത്താന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തുടനീളം സഞ്ചരിക്കുന്നതെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. മഹാത്മ ഗാന്ധി പ്രസിഡന്റ് ആയിരുന്ന, അദ്ദേഹത്തിന്റെ പാതയില്‍ പതിറ്റാണ്ടുകളായി സഞ്ചരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഐതിഹാസിക പ്രസ്ഥാനത്തിന്, രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്നതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദകള്‍ക്ക് വേണ്ടി പേനയുന്തുന്നവരുടെ ഉപദേശം ഒരുകാലത്തും ആവശ്യമില്ലന്നും അദേഹം പറഞ്ഞു. ഗാന്ധിവധത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ഏഴുത്തുകാരി കെആര്‍ മീരയെ ലക്ഷ്യമിട്ടാണ് സന്ദീപ് വാര്യരുടെ രൂക്ഷ വിമര്‍ശനം.
അനുസരണയുള്ള അടിമയ്ക്ക് പിണറായി യജമാനന്‍ വച്ചു നീട്ടുന്ന സാഹിത്യ പുരസ്‌കാരങ്ങളില്‍ കണ്ണ് വച്ചാണ് ഇത്തരം പെരും നുണകള്‍ എല്ലാ കാലവും കമ്മ്യൂണിസ്റ്റ് കൂലിക്കാര്‍ തട്ടി വിട്ടുകൊണ്ടിരുന്നത് എന്ന് നാടിനറിയാം. എന്നാലും എത്രമാത്രം അധഃപതിച്ചു പോയാലാണ് ഒരു ‘മനുഷ്യന്’ ഇത്രയും ഹീനമായ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയുക എന്ന സംശയം കേരളത്തിന് ബാക്കിയാവുന്നുണ്ട്‌ള
ലോകത്ത് ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത വിധം, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് ഇന്ത്യ രാജ്യത്ത് ഗാന്ധിയന്‍ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചത്. ഇതൊന്നും കാണാനോ കേള്‍ക്കനോ ഉള്ള മാനസിക വളര്‍ച്ച ഇല്ലാത്തവരോട് തര്‍ക്കിക്കാനും ഞങ്ങളില്ല.
അധികാരം ഇല്ലാതിരുന്നിട്ടും, വെറുപ്പിന്റെ രാഷ്ട്രീയം വലിച്ചെറിഞ്ഞു എന്നെപ്പോലെയുള്ളവരൊക്കെ ഈ സ്‌നേഹപരിസരത്തു കടന്നുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗാന്ധിയന്‍ ആശയങ്ങള്‍ കണ്ടും, അവരതിന് നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കിയും തന്നെയാണ്. പുറത്ത് നിന്ന് കേട്ടറിഞ്ഞതിനേക്കാള്‍ എത്രമേല്‍ മനോഹാരിത ഈ സ്‌നേഹത്തിന്റെ കടയില്‍ ഉണ്ടെന്ന് വന്ന നാള്‍ മുതല്‍ തൊട്ടറിയുന്നുണ്ട്.
Read more
ഗാന്ധിയും നെഹ്റുവും ബോസും പട്ടേലും നേതാക്കന്മാര്‍ ആയിരുന്ന രാഹുല്‍ ഗാന്ധിയും ഖാര്‍ഗേയും ഇന്ന് നയിക്കുന്ന ഈ മഹാപ്രസ്ഥാനത്തോട്…. വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി അനേകം കൊലക്കേസുകളുടെ മാത്രം ട്രാക്ക് റെക്കോര്‍ഡുമായി നടക്കുന്നൊരാള്‍ നയിക്കുന്ന, കേരളത്തില്‍ മാത്രമുള്ളൊരു പ്രസ്ഥാനത്തിന്റെ അണികള്‍ക്ക് അസൂയ തോന്നുന്നത് സ്വഭാവികമാണ്. പക്ഷെ ആ അസൂയ മൂര്‍ച്ഛിച്ചു, പുറത്തേക്ക് എന്ത് അശ്ലീലവും അധമ കഥകളും തള്ളാം എന്നാണ് വിചാരമെങ്കില്‍, ജനങ്ങളെ അണിനിരത്തി ഈ പെരുങ്കള്ള സാഹിത്യ അടിമകളെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.