'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

കെ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനൊപ്പം വേദി പങ്കിട്ട സന്ദീപ്, മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം നടത്തിയത്. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ കരുണാകരനാണ്. ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം .മുരളീധരന്‍ സഹോദര തുല്യനാണെന്നും സന്ദീപ് പറഞ്ഞു.

പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരിൽ മുരളിയേട്ടനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും സന്ദീപ് വ്യക്തമാക്കി.

സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച് പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണെന്ന് കെ മുരളീധരനും പറഞ്ഞു. രാഹുൽ ഗാന്ധി ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നില്‍ക്കും. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിനപ്പുറം ഒന്നും വേണ്ട. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അത് തുറന്ന് പറഞ്ഞെന്ന് മാത്രം. സന്ദീപിനെ ഇനി പൂർണമായും കോൺഗ്രസുകാരനായി കാണാമെന്നും മുരളീധരൻ പറഞ്ഞു.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്