സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങൾക്ക് കൈമാറി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് ഇതിലൂടെ പറയാനാഗ്രഹിക്കുന്നത്. തന്റെ നിലപാട് ഭരണഘടയ്‌ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിതെന്നും സന്ദീപ് പറഞ്ഞു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദർശനം എന്നാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചത്.
‘ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തങ്ങൾക്ക് നൽകുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഈ രാജ്യത്തെ മുഴുവൻ പൗരന്മാരും പിന്തുടരേണ്ടതാണ് ഭരണഘടന. ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായി നിലകൊള്ളുന്ന ഒരു സമീപനം നിലവിൽ രാജ്യത്തുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് പറയാനാഗ്രഹിക്കുന്നത്. എന്റെ നിലപാട് ഭരണഘടയ്‌ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിത്’ എന്നും പറഞ്ഞ സന്ദീപ്, സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും പ്രതികരിച്ചു.
Read more
സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്. ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു തങ്ങളെ കാണുക എന്നത്. സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നവയാണെന്നും സന്ദീപ് കൂട്ടിക്കിച്ചേർത്തു.