ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താവായി നിയമിച്ച് കെപിസിസി പ്രസലഡന്റ് കെ. സുധാകരന്‍. സന്ദീപിനെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കെ സുധാകരന്‍ തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
അഡ്വ ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്. ബിജെപിയുടെ വ്യക്താവായിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് തിരഞ്ഞെടുപ്പിനിടെയാണ് അംഗത്വം രാജിവെച്ച് കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം ഉറപ്പാക്കിയാണ് അദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇനി കോണ്‍സിനെ പ്രതിനിധീകരിച്ചുള്ള ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കുമെന്നും എം. ലിജു വ്യക്തമാക്കി.