ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കി സാന്ദ്ര തോമസ്

ശാന്തിവിള ദിനേശ് ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ പരാതി. പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷന്‍ ഭരവാഹികളും സംവിധായകരുമായ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെയാണ് സാന്ദ്ര തോമസ് പരാതി നല്‍കിയിരിക്കുന്നത്.

സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര നല്‍കിയ പരാതി. നേരത്തെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനെതിരെയും സാന്ദ്ര പരാതി നല്‍കിയിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിന് പിന്നാലെ അപമാനിച്ചുവെന്നായിരുന്നു പരാതി.

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി.