Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

വട്ടമിട്ട കൃഷ്ണ പരുന്തിന് ശേഷം സംഘപരിവാര്‍ അവതരിപ്പിച്ച പുതിയ വാദവും പൊളിച്ച് സോഷ്യല്‍ മീഡിയ; നാമജപ ഘോഷയാത്രയ്ക്കും വ്യാജ ചിത്രം

, 11:41 am

ശബരിമല സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും ക്യാമ്പയിനുകള്‍ക്കും ഇടയില്‍ പുതിയൊരു തട്ടിക്കൂട്ട് പരിപാടിയുമായി രംഗത്തെത്തിയിരിക്കുകായണ് സംഘപരിവാര്‍ സൈബര്‍ വിഭാഗം. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നടത്തുന്ന നാമജപ ഘോഷയാത്രയ്ക്ക് മുകളില്‍ കൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നെന്നും ഇത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും രീതിയിലുള്ള പ്രചാരണമായിരുന്നു ആദ്യമെങ്കില്‍ പിന്നീട് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി ഇക്കാര്യത്തില്‍ ഈഴവ സമുദായത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ പ്രസ്താവന മുതലാക്കി സംഘപരിവാറിന്റെ കുതന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പസ്വാമിയെന്ന് ശ്രീനാരയണീയര്‍ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ നിരവധി പേരുള്ള ഒരു ഫോട്ടോയാണ് സംഘപരിവാര്‍ പ്രചാരണത്തിനായി ഇറക്കിയത്.

സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിനൊപ്പമാണെന്നും, മതം മനുഷ്യരെ ഭിന്നിപ്പിക്കാനുപയോഗിക്കരുതെന്നും പറഞ്ഞ് നാമജപ ഘോഷയാത്രയ്‌ക്കെതിരേ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു. ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് സംഘപരിവാര്‍ ഫോട്ടോയുമായി രംഗത്ത് വന്നത്.
എന്നാല്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് വെളിപ്പെടുത്തി ബാബു പി എസ് എന്നയാളാണ് രംഗത്ത് എത്തിയതോടെയാണ് സംഘപരിവാറിന്റെ വാദം പൊളിഞ്ഞത്.

ഇത് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ. എന്റെ അമ്മ എപ്പോഴാടാ നാമജപ ഘോഷയാത്രയ്ക്ക് പോയത്. ഇത് പോസ്റ്റ് ചെയ്തവനെ ശബരിമലയ്ക്കല്ല ഊളംപാറയ്ക്കാണ് കൊണ്ടുപോകേണ്ടത്’ എന്ന് സംഘികള്‍ പ്രചരിപ്പിക്കുന്ന ഫോട്ടോയില്‍ തന്റെ അമ്മയെ പ്രത്യേകം അടയാളപ്പെടുത്തി ബാബു പിഎസ് ഫെയ്‌സ്ബുക്കിലിടുകയായിരുന്നു.

അതേസമയം, നാമജപ യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിയമായി അധിക്ഷേപിച്ച വീട്ടമ്മയ്‌ക്കെതിരേ കേസെടുത്തു. ഈ വിഷയത്തില്‍ സവര്‍ണസമുദായത്തിനെതിരെ രൂക്ഷ പ്രതികരണവുമായി വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠരോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഈഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഈഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല. അവരുടെ താത്പര്യം സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ്. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് വ്യക്തമാണ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. കേരളം ഒരു ഭ്രാന്താലയം ആക്കി മാറ്റാനുള്ള ശ്രമം എന്നും പറയാം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന്‍ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തു വന്നു എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നത്. ശരീരത്തില്‍ കുഷ്ഠം വന്നാല്‍ ചികിത്സിച്ച് മാറ്റാം. പക്ഷെ മനസില്‍ കുഷ്ഠം ബാധിച്ച സവര്‍ണരെ ആര്‍ക്കും രക്ഷിക്കാനാകില്ല. ജന്മനാ ഉള്ള ഈ സ്വഭാവം മരണം കൊണ്ട് മാത്രമേ മാറു. പരമ്പരാഗതമായുള്ളതാണ് ഇത്തരം സ്വഭാവം. ഈഴവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. കാലങ്ങളായി സവര്‍ണരാല്‍ ഈഴവ സമൂഹം പറ്റിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്.എന്‍.ഡി.പി മുന്‍ സെക്രട്ടറിയാണ് പരാതി നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘ആ ചോ ***മോന്റെ മോന്തയടിച്ചു പറിക്കണം’ എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് സ്ത്രീ നടത്തിയത്.

Advertisement