സഞ്ജിത്ത് കൊലപാതകം; ഒരാൾ കൂടി പിടിയില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനായ അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇതോടെ കൊലപാതകം നടത്തിയ അഞ്ച് പേരും പിടിയിലായി.

സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ കെ ഹരിപാല്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നും കേസ് അവസാന ഘട്ടത്തിലാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

നവംബര്‍ പതിനഞ്ചിനാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ നടുറോട്ടില്‍ വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തി. ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.