ശാന്തിവനം: കെ.എസ്.ഇ.ബി ഇന്ന് മരം മുറിക്കാന്‍ എത്തിയേക്കും; സംരക്ഷണവലയമൊരുക്കാന്‍ സമരസമിതി പ്രവര്‍ത്തകര്‍

110 കെ. വി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിലെ മരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി അധികൃതര്‍ ഇന്നെത്തിയേക്കും. അതേസമയം ശാന്തിവനത്തിന് സംരക്ഷണവലയമൊരുക്കാന്‍ രാഷ്ട്രീയ-ജനകീയ കൂട്ടായ്മയും അണിനിരക്കും.രാവിലെ 10 മണിയോടെയാണ് സംരക്ഷണവലയം തീര്‍ക്കുന്നത്. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടനെ മരങ്ങള്‍ മുറിച്ച് ലൈന്‍ വലിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കാനാണ് കെഎസ്ഇബിയുടെ നീക്കം.

കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും മരങ്ങള്‍ മുറിക്കാമെന്ന ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ എന്തു വന്നാലും ശാന്തിവനത്തിലെ മരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് തടയുമെന്നാണ് സംരക്ഷണ സമരസഹായ സമിതി പറയുന്നത്. തിങ്കളാഴ്ച്ച ടവര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ ബാക്കി നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി മരങ്ങള്‍ മുറിക്കാനായിരിക്കും ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍ എന്ന അനുമാനത്തിലാണ് ഇന്നു രാവിലെ സംരക്ഷണവലയം തീര്‍ക്കുന്നത്.

എഐവൈഎഫിന്റെ നേതൃത്വത്തിലായിരിക്കും ഇന്നു സംരക്ഷണവലയം തീര്‍ക്കുന്നതെന്നു ശാന്തിവനം സംരക്ഷണ സമരസഹായ സമിതി വ്യക്തമാക്കി. ശാന്തിവനത്തിനു സമീപമുള്ള കെഎസ്ഇബി ഉന്നതന്റേതെന്നു പറയപ്പെടുന്ന ഭൂമിയില്‍ കൊടി നാട്ടിയിരുന്നു. ഈ സ്ഥലം ആരുടെതാണെന്ന് വ്യക്തമല്ല. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, സിപിഐ(എംഎല്‍) തുടങ്ങി വിവിധ രാഷ്ട്രീയ-യുവജനസംഘടനകളും ജനകീയ കൂട്ടായ്മകളും ശാന്തിവന സംരക്ഷണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്. കെഎസ്ഇബി മരങ്ങള്‍ മുറിക്കുകയാണെങ്കില്‍ ഓരോ ദിവസവും ഓരോ സംഘടനകള്‍ വീതം മനുഷ്യപ്രതിരോധം തീര്‍ത്ത് അറസ്റ്റ് വരിക്കാനാണ് തീരുമാനമെന്നും സഹായ സമിതി അറിയിച്ചു.

ശാന്തിവനത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ