ശരത് യാദവിന്റെയും അന്‍വറലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി

ശരത് യാദവിന്റെയും അന്‍വറലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കപ്പെട്ടു. നിതീഷ് കുമാറിനെ എതിര്‍ത്ത് ജെഡിയു പിളര്‍ത്തിയ ഇരുവരുടെയും രാജ്യസഭാംഗത്വം ജെഡിയുവിന്റെ ഹര്‍ജി പരിഗണിച്ച് വെങ്കയ്യനായിഡുവാണ് റദ്ദാക്കിയത്.

ജെഡിയു അംഗമായി രാജ്യസഭിലെത്തിയ ശരത് യാദവ് ഇതേ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ശരത് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച നേതാവാണ് അന്‍വര്‍ അലി. ശരത് യാദവിനെ പുറത്താക്കിയ നടപടി സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അലി അന്‍വര്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ബീഹാറിനെ സംബന്ധിച്ച് ശരത് യാദവും നിതീഷ് കുമാറും പാര്‍ട്ടിക്ക് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.