40 ലക്ഷം കൈക്കൂലി നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തല്‍; മുന്‍ മന്ത്രി ആര്യാടന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടി

സോളാര്‍ തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. 40 ലക്ഷം രൂപ കൈക്കൂലി പറ്റിയെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറോട് മുന്‍കൂര്‍ അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് പദവി ദുരുപയോഗം ചെയ്ത് നാല്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്. മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും, ആര്യാടനും കോഴ നല്‍കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. രണ്ടു ഘട്ടമായി മുഖ്യമന്ത്രിയുടെ സഹായിയായിരുന്ന തോമസ് കുരുവിളയ്ക്ക് ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും സരിത പറഞ്ഞു. രണ്ടു ഘട്ടമായാണ് ആര്യാടനെ നേരില്‍ കണ്ട് നാല്‍പത് ലക്ഷം രൂപ നല്‍കിയതെന്ന് സരിത സോളാര്‍ കമ്മീഷനിലും വെളിപ്പെടുത്തിയിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്