ശശി തരൂര്‍ മാരാമണ്‍ കണ്‍വെന്‍ഷനിലേക്കും, കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍

എന്‍ എസ് എസിന്റെ ക്ഷണം സ്വീകരിച്ചു ചങ്ങനാശേരിയിലെത്തി മന്നം ജയന്തി ഉദ്ഘാടനം ചെയത് ശേഷം തരൂരിന്റെ അടുത്ത പരിപാടി മാരാണ്‍ കണ്‍വന്‍ഷന്‍. മാര്‍ത്തോമാ സഭയുടെ ക്ഷണം സ്വീകരിച്ചാണ് തരൂര്‍ ചരിത്രപ്രസിദ്ധമാ മാരാമണ്‍ കണ്‍വെന്‍ഷന്‍ വേദിയിലെത്തുന്നത്. ഫെബ്രുവരി 18 ന് നടക്കുന്ന യുവജന സമ്മേളനത്തിലാണ് തരൂര്‍ പങ്കെടുക്കുക. മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ക്ഷണ പ്രകാരമാണ് ശശി തരൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

മാര്‍ത്തോമാസഭയുടെ ഏറ്റവും ശ്രേഷ്്ഠമായ വേദിയാണ് പമ്പാ മണപ്പുറത്ത് നടക്കുന്ന മരാമണ്‍ കണ്‍വെന്‍ഷന്‍. മാര്‍ത്തോമാസഭയുമായും മറ്റു ക്രിസ്ത്യന്‍ സംഘടനകളുമായുളള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് തരൂര്‍ കണ്‍വണ്‍ഷനില്‍ പങ്കെടുക്കുന്നത്. 128ാമത് മാരാമണ്‍ കണ്‍വെന്‍ഷന്റ ഭാഗമായാണ് യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. യുവാക്കുള്ളും കുടിയേറ്റവും എന്ന വിഷയത്തിലാണ് തരൂര്‍ യുവജന സമ്മേളനത്തില്‍ സംബന്ധിക്കുക.

Read more

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്റെ വളരെ പ്രധാനപ്പെട്ട വേദികളില്‍ രാഷ്ട്രീയക്കാര്‍ക്ക് സംസാരിക്കാന്‍ പൊതുവെ ക്ഷണം കിട്ടാറില്ല. തരൂര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്തിന്റെ എതിര്‍പ്പുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിരവധി സമുദായിക സംഘടനകളുടെപരിപാടികളിലാണ് ശശി തരൂര്‍ സംസാരിക്കാന്‍ പോകുന്നത്്