'ശശി തരൂർ ബിജെപി ചായ്‌വുള്ള സ്ഥാനാർത്ഥി, പുതിയ കോൺഗ്രസ് രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയും'; വിമർശിച്ച് ബിനോയ് വിശ്വം

ശശി തരൂർ ബിജെപി ചായ്‌വുള്ള സ്ഥാനാർത്ഥിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബാബറി മസ്ജിദ് തർക്ക ഭൂമിയിൽ നിന്ന് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചയാളാണ് ശശി തരൂർ. ആ ആളാണ് ഇപ്പോൾ തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസസമയം പുതിയ കോൺഗ്രസ് രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ സ്വാധീനം വളരെ വലുതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന് മൂന്നാമൂഴമുണ്ടാകില്ല. ആർഎസ്എസ്-ബിജെപി വരവിനെ ഇൻഡ്യ സംഖ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കു വേണ്ടിയുള്ള സഖ്യത്തിനൊപ്പം നിൽക്കുമെന്നും ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൂക്കു പാർലമെന്റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ് എന്ത് ചെയ്യുംമെന്ന് ബിനോയ് വിശ്വം ചോദിച്ചു. പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്? അദാനിയുടെ പണത്തിന് പുറകെ പോകാത്ത കോൺഗ്രസുകാർ ഉണ്ടാകുമോ? ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്നുള്ള കെ സുരേന്ദ്രന്റെ നിലപാടിനെയും ബിനോയ് വിശ്വം വിമർശിച്ചു. പ്രസ്താവന ആദ്യമൊന്നുമല്ലല്ലോ. പേര് മാറ്റുക, ആളെ കൊല്ലുക, പള്ളി മാറ്റുക എന്നിവ ബിജെപിയുടെ സ്ഥിരം പരിപാടികളാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ