''മലപ്പുറത്തോട് കാണിക്കുന്ന പ്രത്യേക പരിഗണന കാണുമ്പോള്‍ അഭിമാനം കണ്ട് വിജ്‌റുംഭിച്ചിട്ടുണ്ട്''; റംസാന്‍ കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിന് എതിരെ ശശികല

റംസാന്‍ കാലത്ത് മലപ്പുറത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല. റംസാനില്‍ ഭക്ഷണം വില്‍ക്കുന്നത് അനിസ്ലാമികമാണെങ്കില്‍ വിഗ്രഹങ്ങളെ പൂജിക്കാനുള്ള എണ്ണയും തിരിയും പട്ടും പൂവും ചന്ദനത്തിരിയും അരിയും ശര്‍ക്കരയും മറ്റും മറ്റും വില്‍ക്കുന്നത് അനിസ്ലാമികമല്ലേയെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ശശികല ചോദിക്കുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് പ്രകാരം നടത്തുന്ന ഹോട്ടലുകള്‍ക്ക് ഒരുമാസം അടച്ചിടാന്‍ അവകാശമുണ്ടോയെന്നും ശശികല ചോദിക്കുന്നുണ്ട്.  പിഎസ്‌സി പരീക്ഷ എഴുതാന്‍ മലപ്പുറം ജില്ലയിലെത്തിയ ചിലരുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്താണ് ശശികലയുടെ വാദം.

ബീഫ് നിരോധനം വീണ്ടും തുടര്‍ന്നാല്‍ കേരളത്തില്‍ ഉടന്‍ ബീഫ് ഫെസ്റ്റു നടക്കുമെന്നും തീണ്ടാരിയായ മകളോട് നിലവിളക്ക് കൊളുത്തേണ്ട എന്നൊന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആര്‍ത്തവ കവാടം കെട്ടി തീണ്ടാരി രക്തം കൊണ്ടാറാട്ടുനടത്തുമെന്നും നവീന്‍ റസാഖിന്റെ തോളില്‍ തളര്‍ന്ന് തൂങ്ങിയാല്‍ സംഘടനാ ചുമുതലയൊന്നും ഇല്ലാത്ത ഏതെങ്കിലും ഒരു രക്ഷിതാവ് തന്റെ സ്വന്തം ആധി ഒരു FB Post ആയി ഇട്ടാല്‍ ആ Post publish ചെയ്യും മുന്‍പ് നാം ഡാന്‍സ് ഫെസ്റ്റും നടത്തും, എന്നാല്‍ മലപ്പുറത്തോട് ഈ ഫെസ്റ്റുകാര്‍ ‘കാണിക്കുന്ന പ്രത്യേക’പരിഗണന കാണുമ്പോള്‍ ഞാന്‍ അഭിമാനം’ കൊണ്ട് വിജ്‌റുംഭിച്ച് ‘ പോകാറുണ്ടെന്നും ശശികല അഭിപ്രായപ്പെട്ടു.

ശശികലയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശരിയാണ് റംസാന്‍ മാസക്കാലത്ത് എന്റെ പൈതൃക ജില്ലയായ മലപ്പുറത്തെ അപമാനിക്കാന്‍ ഇങ്ങനെ ഓരോ പോസ്റ്റുമായി ആരെങ്കിലുമൊക്കെ .ഇറങ്ങാറുണ്ട് പ്രത്യേകിച്ച്ഒന്നും സംഭവിക്കാറില്ല .
ശവ്വാല്‍ പിറ കണ്ടുറങ്ങുന്ന സൂര്യന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കുഴി മന്തികളുടേയും അല്‍ ഫാമുകളുടേയും ഷവര്‍മ്മകളുടേയും കൊതിപ്പിക്കുന്ന മണം കൊണ്ട് മലപ്പുറത്തിന്റെ അന്തരീക്ഷം വീണ്ടും നിറയും.
മഹാരാഷ്ട്രയില്‍ മുമ്പുണ്ടായിരുന്ന ബീഫ് നിരോധനം വീണ്ടും തുടര്‍ന്നാല്‍ ബീഫ് ദേശീയ ഭക്ഷണമായി പ്രഖ്യാപിച്ച കേരളത്തില്‍ ഉടന്‍ ബീഫ് ഫെസ്റ്റു നടക്കും.
റോഡരികില്‍ പോത്തു വേവിച്ചു വിളമ്പുന്നതുമുതല്‍ ജീവനുള്ള കാളക്കുട്ടിയെ ഓടിച്ചിട്ടു പിടിച്ച് വേദിയില്‍ വെച്ചറക്കുന്നതുവരെയുളള കലാപരിപാടികള്‍ അരങ്ങു തകര്‍ക്കും .
തെക്കേപ്പാട്ടെ പാറുക്കുട്ട്യേമ്മ തീണ്ടാരിയായ മകളോട് നീ ഇന്ന് നിലവിളക്ക് കൊളുത്തേണ്ട എന്നൊന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആര്‍പ്പുവിളിച്ച് ആര്‍ത്തവ കവാടം കെട്ടി തീണ്ടാരി രക്തം കൊണ്ടാറാട്ടുനടത്തി ‘ഹാപ്പി ട്ടു ബ്ലെയിഡു?? കാര്‍ തീണ്ടാരി ഫെസ്റ്റുമായി അരങ്ങ് തകര്‍ത്താടും . കോടികള്‍ മുടക്കി തീണ്ടാരി മതില്‍ കെട്ടാന്‍ സര്‍ക്കാറിനും മടിയില്ല !
ചടുല ചുവടു വെച്ച് ക്ഷീണിച്ച ജാനകി സഹ പഠിയന്‍ ‘ നവീന്‍ റസാഖിന്റെ തോളില്‍ തളര്‍ന്ന് തൂങ്ങിയാല്‍ സംഘടനാ ചുമുതലയൊന്നും ഇല്ലാത്ത ഏതെങ്കിലും ഒരു രക്ഷിതാവ് തന്റെ സ്വന്തം ആധി ഒരു FB Post ആയി ഇട്ടാല്‍ ആ Post publish ചെയ്യും മുന്‍പ് നാം ഡാന്‍സ് ഫെസ്റ്റും നടത്തും.
പക്ഷേ എന്റെ സ്വന്തം മലപ്പുറത്തോട് ഈ ഫെസ്റ്റുകാര്‍ ‘കാണിക്കുന്ന പ്രത്യേക’പരിഗണന കാണുമ്പോള്‍ ഞാന്‍ അഭിമാനം’ കൊണ്ട് വിജ്‌റുംഭിച്ച് ‘ പോകാറുണ്ട്. കാര്യം മലപ്പുറത്ത് ഒരു കഞ്ഞി ഫെസ്റ്റ് നടത്താന്‍ നട്ടെല്ലുണ്ടോ എന്ന് പലരും വെല്ലുവിളിച്ചെങ്കിലും ആ വെല്ലുവിളി ബാങ്കുവിളിക്കുള്ളില്‍ അലിഞ്ഞില്ലാതാകുന്നതും നാം കണ്ടു
. കനക ദുര്‍ഗ്ഗാമ്മയേ പോലുള്ള നവോത്ഥാന അമ്മമാരുടെ അവതാരം കൊണ്ട് പരിപാവനമായ ജില്ലയാണ് മലപ്പുറം . നടക്കാന്‍ വയ്യാത്ത പെരുച്ചാഴി മഞ്ചേം വലിച്ചോടുന്നതു പോലെ ഏങ്ങിയും വലിഞ്ഞും ശബരിമല വലിഞ്ഞു കേറിയ കനകദുര്‍ഗ്ഗാമ്മയും മറ്റു മല കയറ്റ തൊഴിലാളിച്ചികളും ഇതൊന്നും അറിയാതെയല്ല പക്ഷേ അവര്‍ക്കും എന്റെ സ്വന്തം’ മലപ്പുറത്തോട് അളവറ്റ ബഹുമാനമാണ്.
ഭക്ഷണ സ്വാതന്ത്യത്തിനു വേണ്ടി
കൂട്ടഒപ്പും കൂട്ടക്കരച്ചിലും കൂട്ടയോട്ടവും നടത്തുന്ന (അ ?) സാംസ്‌കാരിക നായന്മാര്‍ക്കും എന്റെ സ്വന്തം മലപ്പുറത്തോടുള്ള ബഹുമാനവും പരിഗണനയും കാണുമ്പോള്‍ ന്റെ കണ്ണു നിറയാറുണ്ടെന്റെ തേവരേ !
?പഞ്ചായത്തിന്റെ ലൈസന്‍സ് പ്രകാരം നടത്തുന്ന ഹോട്ടലുകള്‍ക്ക് ഒരു മാസം അടച്ചിടാന്‍ അവകാശമുണ്ടോ ?
?റംസാനില്‍ ഭക്ഷണം വില്ക്കുന്നത് അനിസ്ലാമികമാണെങ്കില്‍ വിഗ്രഹങ്ങളെ പൂജിക്കാനുള്ള എണ്ണയും തിരിയും പട്ടും പൂവും ചന്ദനത്തിരിയും അരിയും ശര്‍ക്കരയും മറ്റും മറ്റും വില്‍ക്കുന്നത് അനിസ്ലാമികമല്ലേ ?
?പൊട്ടുതൊടാനുള്ള സിന്ദൂരവും സ്റ്റിക്കര്‍ പൊട്ടുകളും മറ്റും വില്ക്കുന്നത് അനിസ്ലാമികമല്ലേ ?
തുടങ്ങി ഒരുപാടു ചോദ്യങ്ങള്‍ എന്റെ മനസ്സിലുണ്ടെങ്കിലും എന്റെ സ്വന്തം മലപ്പുറത്തോട് എനിക്കുള്ള പ്രത്യേക ബഹുമാനം നിമിത്തം ആ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതില്‍ നിന്നും ഞാന്‍ എന്നെ ത്തന്നെ വിലക്കി കൊണ്ട് ഇതിനാല്‍ ഉത്തരവിടുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം