പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വെറും അലവലാതിയെന്ന് സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സിപിഐ ജില്ല രാഷ്ട്രീയ പ്രചരണ ജാഥയില്‍ നെടുങ്കണ്ടത്ത് പ്രസംഗിക്കുന്നതിനിടെയാണ് കെ.കെ.ശിവരാമന്റെ വിമര്‍ശനം. സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരോട് ഡല്‍ഹിയില്‍ ക്യാംപ് ചെയ്യാന്‍ ആവശ്യപ്പെട്ട സമയത്ത് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, കെ.സുധാകരന്‍ എന്നിവര്‍ മുങ്ങിയെന്നും ശിവരാമന്‍ പരിഹസിച്ചു.