ബിജെപി അനുകൂല പരാമര്‍ം നടത്തിയ തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ തള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.
ബിജെപിക്ക് മലയോര ജനത എംപിയെ നല്‍കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്.
ഇറക്കുമതി ഉദാര നയങ്ങള്‍ക്കെതിരെ കഴിഞ്ഞ 9 വര്‍ഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിന്‍വലിച്ചില്ല? കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവര്‍ക്ക് തിരിച്ചടിയായി. കാര്‍ഷിക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കര്‍ഷകരെ പ്രതിനിധീകരിക്കുന്നതില്‍ പ്രസ്താവന പരാജയപ്പെട്ടു. മുന്നൂറ് രൂപ കിട്ടിയാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുമോയെന്നും സത്യദീപം ചോദിക്കുന്നു.
അതേസമയം, തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന് അവസരവാദികളായ ചിലരെ സുഖിപ്പിക്കാനാകും എന്നാല്‍ അത് നാടിന്റെ പൊതുവികാരമാണ് എന്ന് കരുതരുതെന്നും, സംഘപരിവാര്‍ അജണ്ട കേരളത്തില്‍ അത്ര വേഗം നടപ്പാക്കാനാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ പെരളശേരിയില്‍ എ കെ ജി അനുസ്്മരണയോഗത്തില്‍ സംസാരിക്കെവെയാണ് ബിഷപ്പ് പാംപ്ളാനിക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബി ജെ പി അജണ്ട നടപ്പാക്കാന്‍ കഴിയുന്ന നാടല്ല കേരളം. ഒരു വര്‍ഗീയതയോടും കേരളത്തിന് വി്ട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്.