സൗദി വനിതയുടെ ലൈംഗിക പീഡന പരാതി; മല്ലു ട്രാവലര്‍ തിരികെ നാട്ടിലെത്തുന്നു

സൗദി വനിതയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ തിരികെ എത്തുന്നു. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഷാക്കിര്‍ നാട്ടിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് കേസില്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഷാക്കിര്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ഒടുവില്‍ ഒരു മാസത്തെ സാഹസികതകള്‍ക്കും അനുഭവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നു. കുടുംബവുമായി വീണ്ടും ഒന്നിക്കാനും കഥകള്‍ പങ്കിടാനും വീട്ടിലെ പരിചിതമായ ആലിംഗനത്തില്‍ ആശ്വാസം കണ്ടെത്താനും കാത്തിരിക്കാനാവില്ലെന്നാണ് ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിലവില്‍ വിദേശത്തുള്ള ഷാക്കിര്‍ മടങ്ങിയെത്തുമെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എറണാകുളത്തെ ഹോട്ടലില്‍ അഭിമുഖത്തിനെന്ന വ്യാജേന വിളിച്ച് വരുത്തി പാഡിപ്പിക്കാന്‍ ശ്രമിച്ചതായി സൗദി വനിതയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനായി യുവതിയുടെ പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നതായും ഇയാള്‍ പുറത്തേക്ക് പോയ സമയത്താണ് ഷാക്കിര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്