പൊലീസ് യൂണിഫോമില്‍ സേവ് ദ ഡേറ്റ്; വിവാദമായി എസ്‌.ഐയുടെ ഫോട്ടോഷൂട്ട്

വ്യത്യസ്ത തരം സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിലത് വൈറലാകും ചിലത് അധികം ആരും ശ്രദ്ധിക്കാതെ പോകും. എന്നാല്‍ കോഴിക്കോട് പൊലീസ് സ്റ്റേഷനിലെ വനിത എസ്.ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമായി മാറിയിരിക്കുകയാണ്.

ഔദ്യോഗിക യൂണിഫോം ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോം ഇട്ടുകൊണ്ടാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

2015 ല്‍ ടി.പി സെന്‍ കുമാര്‍ ഡി.ജി.പി. ആയിരുന്നപ്പോള്‍ പൊലീസ് സേനാംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പൊലീസ് യൂണിഫോം ധരിച്ച് കൊണ്ടുള്ള ഫോട്ടോകള്‍ സേനാംഗങ്ങള്‍ പങ്കുവെയ്ക്കരുത് എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന്റെ ലംഘനമാണ് എസ്.ഐ ചെയ്തിരിക്കുന്നത് എന്ന് പൊലീസുകാര്‍ക്കിടയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തിയാണ് വനിത എസ്.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ന്യൂജനറേഷന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളെ കേരള പൊലീസ് സ്ഥിരമായി വിമര്‍ശിക്കാറുണ്ട്. സ്വന്തം സേനയില്‍ നിന്ന് തന്നെ ഇത്തരം ഒരു സംഭവം ഉണ്ടായത് കേരള പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ