മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി വെളിപ്പെടുത്തല്‍. പ്രതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കാറിനോ സ്ത്രീധനത്തിനോ വേണ്ടിയായിരുന്നില്ല മര്‍ദ്ദനമെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയില്‍ ജോലി നോക്കുന്ന തനിക്ക് നാട്ടില്‍ കാറിന്റെ ആവശ്യമില്ല. യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയ ചില കാര്യങ്ങളാണ് പ്രകോപനം സൃഷ്ടിച്ചതെന്നും പ്രതി പറയുന്നു. യുവതിയുടെ ബന്ധുക്കളില്‍ നിന്നും കടുത്ത ഭീഷണി നിലനില്‍ക്കുന്നതിനാലാണ് താന്‍ രാജ്യം വിട്ടത്. നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതി രാജ്യം വിട്ടെന്നത് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒടുവിലായി പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലായിരുന്നു. അതേസമയം യുവതിയുടെ പരാതി ഗൗരവകരമായി എടുക്കാതിരുന്ന പന്തീരാങ്കാവ് എസ്എച്ച്ഒയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.

Latest Stories

ഓഹോ അപ്പോൾ അതാണ് കാര്യം, രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ലക്നൗ ഉടമ; നിലനിർത്താതെ ഇരുന്നത് ആ കാരണം കൊണ്ട്

പാചകവാതക വില വീണ്ടും ഉയര്‍ത്തി; 61.50 രൂപ കൂട്ടി; നാലുമാസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 157.50 രൂപ

അന്ന് അറിയാതെ ടീമിൽ എടുത്തവൻ ഇന്ന് ഇതിഹാസം; ബ്ലഡി പോയേറ്റിക്ക് ജസ്റ്റിസ്; കിങ്‌സ് ഇലവൻ പഞ്ചാബിന്റെ രക്ഷകൻ ശശാങ്ക് സിങ്

എംകെ സാനുവിന്‌ കേരള ജ്യോതി; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരള പ്രഭ; സഞ്ജു സാംസണ് കേരള ശ്രീ; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന; ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് ഷോക്ക്

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു