ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി തൊടുപുഴയിൽ മൂന്നുപേർ പിടിയിൽ. അഞ്ചിരി പാലപ്പള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം മടിയന്തടം സ്വദേശി പുൽക്കുന്നേൽ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പും വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡും നടത്തിയ പരിശോധനക്കൊടുവിലാണ് സാഹസികമായി പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയായ ജോൺസന്റെ വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.
വിഗ്രഹം 25 ലക്ഷം രൂപക്ക് വിൽക്കാൻ ആയിരുന്നു പ്രതികളുടെ സമയം. കൃത്യ സമയത്ത് എത്താനായത് കൊണ്ട് മാത്രമാണ് പോലീസിന് പ്രതികളെ കീഴടക്കാനായത്.