കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; മരണം രണ്ടായി, രണ്ടു വിദ്യാർഥികളുടെ നില ഗുരുതരം

കണ്ണൂർ വളക്കൈ വിയറ്റ്നാം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി. നേരത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് മരണപ്പെട്ട വിവരം പുറത്ത് വന്നിരുന്നു. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരുപത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ മരണപ്പെട്ട വിദ്യാർത്ഥിനി അപകട സമയത്ത് ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ കുട്ടിയുടെ പുറത്തേക്ക് മറിഞ്ഞ ബസ് പതിക്കുകയായിരുന്നു. കുറുമാത്തൂർ ചിന്മയ സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികളുമായി വന്ന സ്കൂൾബസ് വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗുരുതര നിലയിലുള്ള ഒരു കുട്ടിയെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Latest Stories

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു; ഹണി റോസിന് പൂർണ്ണ പിന്തുണയുമായി 'അമ്മ' സംഘടന

ഇന്ത്യയുടെ അയർലൻഡ് പരമ്പരയിൽ കേരളത്തിൽ നിന്നും മിന്നു മണിയും

'മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു'; സിനിമ ഒഴുവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആസിഫലി

കർണാടകയിൽ സ്ഥിരീകരിച്ച എച്ച്എംപിവി രോഗബാധക്ക് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം; നിരീക്ഷണം ശക്തം

തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ വാച്ചാത്തി സമരനായകന്‍; പി ഷണ്‍മുഖം സംസ്ഥാന സെക്രട്ടറി

ഇത്രയുമൊക്കെ കൊണ്ടിട്ടും പഠിച്ചില്ലെങ്കിൽ അനുഭവിക്കുക, സഞ്ജുവിന് വീണ്ടും തേപ്പ്; ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തിന് ഇടമില്ല

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

BGT: പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്നിരുന്നാലും ഒരിടത്ത് നന്നായി പിഴച്ചു; പരാജയത്തിന്‍റെ കാരണം പറഞ്ഞ് ദാദ

പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം; ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി

'അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ'.... എല്ലാ സ്ത്രീകൾക്കും വേണ്ടി നിങ്ങളോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; പോസ്റ്റുമായി ഹണി റോസ്