'ദുരന്തമേഖലയിലെ സ്കൂളുകൾ 20 ദിവസത്തിനകം തുറക്കാനാകുമെന്ന് പ്രതീക്ഷ'; താത്കാലിക വിദ്യാഭ്യാസം നൽകുന്നതിന് മുഖ്യ പരിഗണന: മന്ത്രി വി ശിവൻകുട്ടി

വയനാട്, മുണ്ടക്കൈ-വെള്ളാര്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. താത്കാലിക വിദ്യാഭ്യാസം നൽകുന്നതിനാണ് മുഖ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ,വെള്ളാർമല സ്‌കൂളുകളിലെ വിദ്യാർത്ഥികളെ മേപ്പാടിയിലേക്ക് മാറ്റിയേക്കുമെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട്, മുണ്ടക്കൈ-വെള്ളാര്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം യോഗത്തിന് മുന്നോടിയായി ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ വിവിധ യോഗങ്ങൾ വിളിച്ചു ചേർക്കാനും സൗകര്യങ്ങൾ വിലയിരുത്താനും വയനാട്ടിലെത്തിയ മന്ത്രി മന്ത്രി സജി ചെറിയാനൊപ്പം വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷിനെ കണ്ടു. തുടർന്ന് വയനാട് മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു.

അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്നും മന്ത്രി അറിയിച്ചു. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സി ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ലെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ