തിരുവനന്തപുരം കോട്ടയം ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി; ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി

ശക്തമായി മഴ പെയ്ത തിരുവനന്തപുരം കോട്ടയം ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി. ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന മൂന്ന് സ്‌കൂളുകള്‍ക്കാണ് അവധി. കൊഞ്ചിറവിള യുപി സ്‌കൂള്‍, വെട്ടുകാട് എല്‍പി സ്‌കൂള്‍, വെള്ളായണി ഗവണ്‍മെന്റ് എംഎന്‍എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. ഈ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യുപിഎസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍പിഎസ്, കിളിരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസ് എന്നീ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയിട്ടുള്ളത്.

Read more

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചുരുക്കം ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.