സ്‌കൂളുകള്‍ നാളെ തുറക്കും, ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ളവര്‍ക്ക് ആദ്യ ആഴ്ചയില്‍ ഫിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടത്തുക. ക്ലാസുകള്‍ വൈകിട്ട് വരെ ആക്കുന്നതില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം എടുക്കും. സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും.

അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതിനോടൊപ്പം തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ആദ്യത്തെ ഒരാഴ്ച നിലവിലെ അധ്യയന രീതി തന്നെ തുടരും. പരീക്ഷകള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടത്തും.

എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കുന്നതോടെ മാത്രമേ മുഴുവന്‍ കുട്ടികളുമായി സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കൂ.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളും തുറക്കാന്‍ തീരുമാനിച്ചത്. 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 7 മുതല്‍ അധ്യയനം ആരംഭിച്ചിരുന്നു.

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി