തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീണു; യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ദേശീയപാതയില്‍ വെണ്‍പാലവട്ടത്ത് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോവളം വെള്ളാര്‍ സ്വദേശി സിമിയാണ് അപകടത്തില്‍ മരിച്ചത്. സിമിയ്‌ക്കൊപ്പം യാത്ര ചെയ്ത മകള്‍ക്കും സഹോദരിയ്ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കൊല്ലം മയ്യനാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. സിമിയുടെ മൂന്ന് വയസുള്ള കുഞ്ഞും സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോവളത്തേക്കുള്ള യാത്രയ്ക്കിടെ മേല്‍പ്പാലത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ മരണപ്പെട്ട സിമി വാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ച സിനി ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമേ അപകട കാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

കേരള പ്രഭാരിയായി ജാവഡേക്കര്‍ തുടരും; വി. മുരളീധരന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല; അനില്‍ ആന്റണി രണ്ടു സംസ്ഥാനങ്ങളുടെ പ്രഭാരി

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷന്റെ കൊലപാതകം: 8 പേർ കസ്റ്റഡിയിൽ; പ്രതികാര നടപടിയെന്ന് പൊലീസ്, അന്വേഷണത്തിന് പത്ത് ടീമുകൾ

യൂറോ കപ്പ് 2024: 'കണ്ണുനീര്‍ മടക്കം..'; ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിന്‍, ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ തോറ്റ് പോര്‍ച്ചുഗല്‍

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍; ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകും

ഹത്രസ് അപകടം: അതീവ ദുഃഖിതനെന്ന് ഭോലെ ബാബ; 'പ്രശ്നമുണ്ടാക്കിയ ആരെയും വെറുതെവിടില്ല'

'ആ ക്യാച്ച് വിട്ടുകളഞ്ഞിരുന്നെങ്കില്‍ പിന്നെ അവന്‍ എന്റെ ടീമില്‍ ഉണ്ടാകുമായിരുന്നില്ല'; ഞെട്ടിച്ച് രോഹിത്

വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്; കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകൾ, കമ്മീഷനിംഗ് ഉടൻ

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു; ആക്രമിച്ചത് ആറംഗ സംഘം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഗായകനായി എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്..: വിനീത് ശ്രീനിവാസൻ

ക്യാമറയിലും ആർട്ടിലുമുള്ള പലരും മുഴുവൻ സമയവും വെള്ളത്തിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത്: ഷെഹ്നാദ് ജലാൽ