കണ്ണൂര്‍ കൊലപാതകം: പ്രതികളായ എസ്ഡിപിഐക്കാരെ പിടികൂടിയിട്ടും സിപിഐഎമ്മിന്റെ തലയില്‍ ചാരി കുമ്മനത്തിന്റെ നുണ പ്രചരണം

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിട്ടും കൊലയാളികളെ കുറിച്ച കുമ്മനം മൗനം പാലിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് കുമ്മനം ആ മൗനത്തെ സ്ഥിരീകരിക്കുന്ന തരത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എസ്.ഡി.പി.ഐയെ തള്ളിപ്പറയാതെ ഈ കേസും സി.പി.ഐ.എമ്മിന്റെ തലയില്‍ ചാരാനുള്ള പ്രചരണമാണ് നടത്തുന്നത്. കുമ്മനം ഇന്ന മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

“കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സിപിഐഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദം മൂലമാണ്. കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണ്.
ഐഎസ് തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണ്. അതിന്റെ പ്രതിഫലനമാണ് ഈ കൊലപാതകം. അവിടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനായില്ല. സംഘര്‍ഷാവസ്ഥയില്ലാത്ത സ്ഥലത്ത് എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഐഎസ് തീവ്രവാദത്തിന്റെ കരുനീക്കം മൂലമാണ്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നത്. നേരത്തേ, പകല്‍ സിപിഎം കൊടിപിടിക്കുന്നവര്‍ രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നവര്‍ പകല്‍ എസ്ഡിപിഐ പ്രവര്‍ത്തനം നടത്തുകയും രാത്രിയില്‍ സിപിഎം ഗ്രാമങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും അവര്‍ക്ക് അഭയമൊരുക്കുകയും ചെയ്യുന്നു”

എന്നാല്‍ ഇന്നലെ കൊല്ലപ്പെട്ട കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ത്ഥി ശ്യാമ പ്രസാദ് സി.പി.ഐ.എം പ്രവര്‍ക്കന്‍ ചിറ്റാരിപ്പറമ്പിലെ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും. ശ്യാമിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കാക്കയങ്ങാട് സിപിഐഎം പ്രവര്‍ത്തകന്‍ ദിലീപ് കൊലക്കേസിലെ പ്രതിയുമാണ്. സത്യാവസ്ഥകള്‍ ഇതായിരിക്കെയാണ് കുമ്മനം നുണ പ്രചരിപ്പിക്കുന്നത്. കുമ്മനം മാത്രമല്ല. സംഘപരിവാര്‍ സംഘടനകള്‍ എല്ലാം തന്നെ എസ്.ഡി.പി.ഐയെ തള്ളി പറയാന്‍ തയ്യാറായിട്ടില്ല.