എസ്ഡിപിഐ ഭീകരസംഘടന: പിന്തുണ തേടിയ യുഡിഎഫും എല്‍ഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രന്‍

എസ്ഡിപിഐ ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ തേടിയ യുഡിഎഫും എല്‍ഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

യുഡിഎഫ്- എല്‍ഡിഎഫ് നേതൃത്വം പിന്തുണ അഭ്യര്‍ത്ഥിച്ചതിന്റെ തെളിവുകള്‍ എസ്ഡിപിഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ റിപ്പോര്‍ട്ടാണ് എസ്ഡിപിഐക്കെതിരെയുള്ളത്. ഇത്തരം ഫണ്ട് എല്ലാം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് ഉപയോഗിച്ചത്. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ഷെല്‍ സംഘടനയാണ് എസ്ഡിപിഐ. പിഎഫ്‌ഐക്ക് വേണ്ടി രാഷ്ട്രീയ രംഗത്ത് നിന്ന് ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം.

കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന ഇടത്-വലത് മുന്നണികള്‍ രാജ്യതാത്പര്യം ബലികഴിക്കുന്നവരായി മാറിക്കഴിഞ്ഞു. എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഎഫ്‌ഐ നേരിട്ട് ഇടപെട്ടുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എസ്ഡിപിഐ ഇടപെടാറുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ വരെ ദേശവിരുദ്ധ ശക്തികള്‍ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ, നിയമനടപടിക്കായി ശ്യാമിലിയെ സഹായിക്കും

IPL 2025: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, കോച്ചും ഈ സൂപ്പര്‍താരവും ഇനി ടീമിന് വേണ്ടി കളിക്കില്ല, ഇനി ഏതായാലും അടുത്ത കൊല്ലം നോക്കാമെന്ന് ആരാധകര്‍

'വാക്കുതർക്കം, സീനിയർ അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചു'; പരാതിയുമായി ജൂനിയർ അഭിഭാഷക രംഗത്ത്

ഇതിലേതാ അച്ഛന്‍, കണ്‍ഫ്യൂഷന്‍ ആയല്ലോ? രാം ചരണിനെ തഴഞ്ഞ് മെഴുക് പ്രതിമയ്ക്ക് അടുത്തേക്ക് മകള്‍ ക്ലിന്‍ കാര; വീഡിയോ