എസ്ഡിപിഐ- യുഡിഎഫ് ധാരണ; ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്ന് എംവി ഗോവിന്ദൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള എസ്ഡിപിഐ തീരുമാനത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വയനാട്ടിൽ യുഡിഎഫ് ജയിക്കുന്നത് ലീഗിന്റെ വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എസ്ഡിപിഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല. ഈ തിരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തിരഞ്ഞെടിപ്പിൽ സഹായിക്കാമെന്നാണ് എസ്ഡിപിഐ-യുഡിഎഫ് ധാരണയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് എസ്ഡിപിഐ ബന്ധത്തിന് വോട്ടർമാർ മറുപടി നൽകും. പിന്തിരിപ്പന്മാരെ യുഡിഎഫ് ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുകയാണെന്നും കോലീബി സഖ്യത്തിൽ ഇപ്പോൾ എസ്ഡിപിഐ കൂടിയായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇടതു പക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപി അന്തർധാരയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിനെതിരെ ഇതുവരെ ശബ്ദിക്കാൻ യുഡിഎഫിൻ്റെ എംപിമാർക്ക് കഴിഞ്ഞിട്ടില്ല. എല്ലാ വികസന പ്രവർത്തനങ്ങൾക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എതിര് നിൽക്കുന്നത്. മുഖ്യമന്ത്രി എവിടെ പോയാലും പൗരത്വ ഭേദഗതിയെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുവെന്നാണ് സതീശൻ പറയുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!