കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാറെടുത്ത് മുന്നോട്ട് പോയി അജ്മൽ, നാട്ടുകാരെ വെട്ടിച്ച പ്രതിക്കായി തിരച്ചിൽ; സുഹൃത്തായ യുവ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടറിൽ നിന്ന് താഴെ വീണ സ്ത്രീയുടെ ശരീരരത്തിലൂടെ കാർ ഓടിച്ചുകയറ്റിയ ആൾ രക്ഷപെടുകയും ചെയ്തിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ച ഫൗസിയക്കും പരിക്ക് പറ്റിയിട്ടുണ്ട്. കാർ ഓടിച്ച അജ്മൽ എന്ന വ്യക്തി നിലവിൽ ഒളിവിലാണ്. അദ്ദേഹത്തിനായിട്ടുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

കാറിൽ അജ്മലിനൊപ്പം ഉണ്ടായിരുന്ന യുവ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ അവരെ രക്ഷപെടുത്താൻ തയാറാകാതെ അജ്മൽ കാർ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിറക്കുക ആയിരുന്നു. യുവതി താഴെ വീണപ്പോൾ തന്നെ അടുത്തുണ്ടായിരുന്ന നാട്ടുകാർ ബഹളം വെച്ച് കാർ നിർത്താൻ ആവശ്യപ്പെടുക ആയിരുന്നു. ഡ്രൈവർ അതൊന്നും ശ്രദ്ധിക്കാതെ കാർ ഓടിച്ച് മുന്നോട്ട് പോയി. ഒടുവിൽ അവർ തന്നെയാണ് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.

കാർ നാട്ടുകാർ പിടികൂടിയെങ്കിലും അജ്മൽ രക്ഷപെട്ടു. കാറിൽ ഉണ്ടായിരുന്ന യുവതിയെ പൊലീസ് ചോദ്യം വരുന്നു. ഇവരുടെ സുഹൃത്താണ് അജ്മൽ.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ