പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

സിനിമ ചിത്രീകരണത്തിന് വേണ്ടി കൊണ്ട് വന്ന പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി കയറി. ഇന്നലെ രാത്രി വരെ നീണ്ട തിരച്ചിലിൽ കണ്ടെത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കോ ആനയുടെ പാപ്പാൻമാർക്കോ സാധിച്ചില്ല. ഇന്ന് രാവിലെ 6.30 മുതൽ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. ആന അവശനിലയിൽ കിടന്നിട്ടുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് പരിശോധന ഇപ്പോൾ നടക്കുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. എറണാകുളം ഭൂതത്താൻകെട്ടിന് സമീപമാണ് ചിത്രീകരണം നടന്നത്. അഞ്ച് ആനകളെയാണ് അതിനായി ഉപയോഗിച്ചത്. അതിൽ രണ്ടാനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പുതുപ്പള്ളി സാധുവും, തടത്താവിള മണികണ്ഠന്‍ എന്ന ആനയുമാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിൽ പരിക്കേറ്റ സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഇന്നലെ രാത്രി വരെ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. രാത്രിയിൽ കാട്ടിലുള്ള തിരച്ചിൽ അപകടമായതിനാലാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് അഞ്ച് ആനകളെ എത്തിച്ചിരുന്നത്. സംഘട്ടന രംഗത്തിന്റെ ഭാഗമായിട്ടാണ് ആനകളെ ഉപയോഗിച്ചത്. അതിന് പിന്നാലെയാണ് സാധു എന്ന നാട്ടാനയെ തടത്താവിള മണികണ്ഠന്‍ തുടരെ ആക്രമിച്ചത്. പാപ്പാന്മാരുടെ നിർദേശം പാലിക്കാതെ ഏറ്റുമുട്ടൽ തുടർന്നതോടെയാണ് സാധു കാട്ടിലേക്ക് ഓടി കയറിയത്.

Latest Stories

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും