കടല്‍ക്ഷോഭം; ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തൃശൂര്‍ ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡും, കോസ്റ്റല്‍ പോലീസും , മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ നീന്തിക്കയറിയിരുന്നു. ഗില്‍ബര്‍ട്ട്, മണി എന്നിവരെയാണ് കാണാതായിരിക്കുന്നത്. അതേസമയം വൈക്കത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി.

ജനാര്‍ദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് കണ്ടെത്തിയത്. കായലില്‍ പോള നിറഞ്ഞത് മൂലം കരലിലേക്ക് എത്താന്‍ കഴിയാതെ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയിലേക്ക് എത്തിച്ചത്. കനത്തമഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുകയാണ്.

ജില്ലയിലെ തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളം കയറി. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങല്‍ക്കുത്തിലേയ്ക്ക് തുറന്നു വിട്ടു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

Latest Stories

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്