സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി തര്‍ക്കം; പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയില്‍ പോര്

സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയായ പാലക്കാട്ട് പാര്‍ട്ടിയില്‍ കലഹം. സ്ഥാനാര്‍ഥിപ്പ പട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പലരും തഴയപ്പെട്ടെന്നാണ് ഉയരുന്ന വിമർശനം. അര്‍ഹമായ സീറ്റ് നല്‍കാതെ പാര്‍ട്ടി അവഗണിച്ചെന്നു പറഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര്‍ ബാലസുബ്രഹ്‌മണ്യന്‍ മല്‍സരരംഗത്തു നിന്ന് പിന്‍മാറി.

ജില്ലയില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരുടെ താല്‍പര്യങ്ങളാണ് ഇത്തരം അവഗണനയ്ക്കു പിന്നിലെന്ന് ബാല സുബ്രമണ്യന്‍ തുറന്നടിച്ചു. സ്ഥാനാര്‍ഥിപ്പ പട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പലരും തഴയപ്പെട്ടു. ദേശീയ കൗണ്‍സില്‍ അംഗമായ എസ്.ആര്‍ ബാലസുബ്രമണ്യന് വിജയ സാധ്യതയുള്ള വടക്കന്തറയ്ക്കു പകരം പുത്തൂര്‍ നോര്‍ത്ത് സീറ്റ് നല്‍കിയതാണ് ചൊടിപ്പിച്ചത്.

ഇതോടെ, അതൃപ്തി പരസ്യമാക്കി മല്‍സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നോട് കാണിച്ചത് അവഗണനയാണെന്നും ജില്ലയിലെ ചിലനേതാക്കളുടെ താല്‍പര്യങ്ങളാണ് ഇത്തരം അവഹേളനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബാലസുബ്രഹ്‌മണ്യം പിന്മാറിയതിനു പിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസിനോട് മല്‍സരിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി