സിസ്റ്റര്‍ അഭയ കൊലക്കേസ്: രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്നും തുടരും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്നും തുടരും. ഈ മാസം 26 വരെ തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് രണ്ടാംഘട്ട സാക്ഷിവിസ്താരം നടക്കുക. രാജു നമ്പൂതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിചാരണ ചെയ്യുന്നത്. ആദ്യഘട്ട വിസ്താരത്തില്‍ എട്ടു പേരാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയത്. എന്നാല്‍ മറ്റ് ആറ് പേര്‍ കൂറ് മാറിയിരുന്നു.

എന്നാല്‍ കേസില്‍ സിസ്റ്റര്‍ അഭയയുടെ ഡയറി ഉള്‍പ്പെടെ എട്ട് തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്നും ഇവ കോടതിയില്‍ രേഖാമൂലം മടക്കി നല്‍കി യിട്ടില്ലെന്നും കോടതി മുന്‍ ജീവനക്കാരന്‍ തിങ്കളാഴ്ച മൊഴി നല്‍കിയിട്ടുണ്ട്. കോട്ടയം ആര്‍.ഡി.ഒ കോടതിയിലെ യുഡി ക്ലാര്‍ക്കായിരുന്ന ദിവാകരന്‍ നായരാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്.

രണ്ടാംഘട്ട സാക്ഷിവിസ്താരം ആരംഭിച്ചപ്പോള്‍ കേസിലെ സാക്ഷി പട്ടികയില്‍ നിന്നും ചില ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാക്ഷി പട്ടിക സമര്‍പ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തര്‍ക്കം ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പ്രതിഭാഗത്തെ അറിയിച്ചത്. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് വിചാരണ കോടതിയുടെ അധികാരമാണെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി പറഞ്ഞു.

2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവെയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല