24 മണിക്കൂറിനിടെ രണ്ടാം തവണ; സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്

സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. ഇന്നലത്തെ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇഡി പരിശോധന നടത്തുന്നത്.

ഇന്നലെ വൈകിട്ടോടെ പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് സംശയിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയെന്നും എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.

നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Latest Stories

കോപ്പിറൈറ്റ് വിഷയത്തിൽ ട്വിസ്റ്റ്; ധനുഷിന്റെ വക്കീൽ നോട്ടീസിന് നയൻതാരയുടെ അഭിഭാഷകന്റെ മറുപടി

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.4% കൂപ്പുകുത്തി; നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താണനിരക്കില്‍

സിനിമയില്‍ അവസരം തേടുന്നവരെ വലയിലാക്കും, രതിചിത്രത്തില്‍ അഭിനയിപ്പിക്കും; രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഉള്‍പ്പെടെ 15 ഇടത്ത് റെയ്ഡ്

അതിതീവ്രന്യൂനമര്‍ദം അടുത്ത ആറുമണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; ജാഗ്രത നിര്‍ദേശം

ഫ്രം കോഴിക്കോട് ടു കശ്മീർ; ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര

പിണങ്ങിപ്പോയതോ ഷിന്‍ഡേ?; മുഖ്യമന്ത്രി സ്ഥാനം ചൊല്ലി മഹായുതിയില്‍ അസ്വാരസ്യം; ചര്‍ച്ചയ്ക്ക് നില്‍ക്കാതെ നാട്ടിലേക്ക് തിരിച്ച് ഷിന്‍ഡേ; യോഗം അവസാന നിമിഷം മാറ്റി

40 വര്‍ഷ കരാര്‍ കാലയളവില്‍ 54750 കോടി  മൊത്ത വരുമാനമുണ്ടാക്കും; വിഴിഞ്ഞം തുറമുഖത്തുനിന്ന് 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

മാല പാര്‍വതിക്കെതിരെ ഡബ്ല്യൂസിസി; കേസില്‍ കക്ഷി ചേരും, ഹര്‍ജിയെ എതിര്‍ക്കും

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; പ്രതി ആരവ് പിടിയിൽ

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; കീഴടങ്ങാൻ തയാറെന്ന് പ്രതി, പൊലീസിനെ വിവരം അറിയിച്ചു