സെക്രട്ടേറിയറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്

സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയില്‍ ഉണ്ടായ അഗ്‌നിബാധയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.

സെക്രട്ടേറിയറ്റില്‍ മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 മിനിറ്റിനകം അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.

മന്ത്രി പി രാജീവിന്റെ ഓഫീസിനോട് ചേര്‍ന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് അസിസ്റ്റന്റ് എത്തി എസി ഓണ്‍ ചെയ്തതിന് പിന്നാലെയാണ് സംഭവം. എസി കത്തിപ്പോയി. കര്‍ട്ടനിലേക്കും സീലിംഗിലേക്കും തീ പടര്‍ന്നു. ഓഫീസ് ഫര്‍ണിച്ചറുകളും കത്തി നശിച്ചു.

Read more

ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇ ഫയലിംഗ് നടപ്പാക്കിയതിനാല്‍ എല്ലാം സുരക്ഷിതമാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.