വിഭാഗീയത രൂക്ഷം, കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം; ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി.

ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിൽ പ്രതിഷേധിച്ച സംഭവത്തെ തുട‍ർന്നാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. ഇതിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്.

അതേസമയം ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളാണെന്നും തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കരുനാഗപ്പള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്നമല്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എൽ സജികുമാർ, എസ് ആർ അരുൺ ബാബു, പി വി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, ബി ഇക്ബാൽ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

Latest Stories

സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായി; ആ യുവ താരം ഗംഭീര ഫോമിൽ; സംഭവം ഇങ്ങനെ

റൊണാൾഡോയോ, മെസിയോ? മാക്സ് വെർസ്റ്റാപ്പൻ ഉത്തരം നൽകുന്നത് ഇങ്ങനെ

"ബാഴ്‌സലോണയിൽ വെച്ച് ഞാൻ നേടിയ ആ റെക്കോഡ് ഒരിക്കലും എനിക്ക് മറക്കാനാവില്ല"; ഓർമ്മകൾ പങ്ക് വെച്ച് ലയണൽ മെസി

"ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ രണ്ട് സ്റ്റെപ്പ് പിറകോട്ട് എന്ന കണക്കിലാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പുതുവർഷത്തിൽ കസറാൻ എത്തുന്ന ലാലേട്ടൻ ചിത്രങ്ങൾ...

മുഖ്യമന്ത്രി സ്ഥാനം പോയ സ്ഥിതിക്ക് ആഭ്യന്തരം വേണം; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്ന ശിവസേന ഇടയല്‍; ഷിന്‍ഡെയെ പിണക്കാനാകാതെ സമ്മര്‍ദ്ദത്തിന് വശപ്പെടുന്ന ബിജെപി

അന്ന് ആ 400 ഇല്ലായിരുന്നെങ്കിൽ, ഇന്നത്തെ 15 കോടിക്കും മുകളിൽ ആയിരുന്നു അതിന്റെ വില: ഹാർദിക് പാണ്ഡ്യ

വീട്ടുജോലി ചെയ്തില്ല, മകളെ പ്രഷര്‍ കുക്കറിന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പിതാവ് പ്രകോപിതനായത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന്

IPL 2025: ബുംറ അല്ല ഇന്ത്യൻ ടീമിൽ അവനെക്കാൾ കേമൻ ഒരുത്തനുണ്ട്, അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം; അപ്രതീക്ഷിത പേരുമായി ആകാശ് ചോപ്ര

2034 ഫുട്ബോൾ ലോകകപ്പ് വേദിയാവാൻ സൗദി അറേബ്യ; മിഡിൽ ഈസ്റ്റിൽ ടൂർണമെന്റ് നടക്കുന്നത് രണ്ടാം തവണ