സെക്കുലറിസം, ജനാധിപത്യം, സോഷ്യലിസം,സ്വാതന്ത്ര്യം.... കൂടുതല്‍ വാക്കുകള്‍ക്ക് മരണവാറണ്ട് പ്രതീക്ഷിക്കാം: എ.എ റഹീം

പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് എം പി എ എ റഹീം. നോട്ട് നിരോധിച്ചത് പോലെ എത്ര ലാഘവത്തോടെയാണ് വാക്കുകള്‍ നിരോധിക്കുന്നത്.ഭരണഘടന ഉറപ്പ് നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്‌പ്രെഷന്‍ പാര്‍ലമെന്റിനുള്ളില്‍ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനമാണിത്. ഇനിയും കൂടുതല്‍ വാക്കുകള്‍ക്ക് മരണവാറണ്ട് പ്രതീക്ഷിക്കാം…സെക്കുലറിസം,ജനാധിപത്യം,സോഷ്യലിസം,സ്വാതന്ത്ര്യം എന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നോട്ട് നിരോധിച്ചത് പോല്‍ എത്ര ലാഘവത്തോടെയാണ് വാക്കുകള്‍ നിരോധിക്കുന്നത്.ഭരണഘടന ഉറപ്പ് നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്‌പ്രെഷന്‍ പാര്‍ലമെന്റിനുള്ളില്‍ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പദങ്ങള്‍ക്ക് നിരോധനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,ഏതൊക്കെ വാക്കുകള്‍ തങ്ങള്‍ക്ക് അനുയോജ്യമാണോ അതൊക്കെയും നിരോധിക്കുന്ന വാക്കുകളുടെ പട്ടികയില്‍ കാണാം.

മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളില്‍,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. ഇതിനകം തന്നെ നിരോധിക്കപ്പെട്ട എത്രയോ മനുഷ്യരുടെ സ്വാതന്ത്യം.. സ്റ്റാന്‍സ്വാമി,ടീസ്റ്റ,ആര്‍ ബി ശ്രീകുമാര്‍, ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍,ബുള്‍ഡോസര്‍ രാജിന്റെ ഇരകളായ പേരറിയാത്ത ഇന്ത്യക്കാര്‍,നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികള്‍…

നോട്ട് മുതല്‍ വാക്കുകള്‍വരെ നിരോധിക്കുന്നവരുടെ രാജ്യത്ത് രൂപയുടെ മൂല്യം റിക്കാഡ് വേഗതയില്‍ ഇടിഞ്ഞു താഴ്ന്നുകൊണ്ടേയിരിക്കുന്നു.വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതം തന്നെ മറ്റൊരുതരത്തില്‍ റദ്ദാക്കുകയാണ്. ഇനിയും കൂടുതല്‍ വാക്കുകള്‍ക്ക് മരണവാറണ്ട്  പ്രതീക്ഷിക്കാം… സെക്കുലറിസം, ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം……..

Latest Stories

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ