മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന, രണ്ട് പേര്‍ അറസ്റ്റില്‍; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ച് പൊലീസ്

ജ്യൂസുകളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ വിവിധ സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ജ്യൂസ് ഉത്പന്നങ്ങളില്‍ മൂത്രം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജ്യൂസ് കച്ചവടക്കാരനും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹായിയുമാണ് പിടിയിലായത്.

പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. മൂത്രം കലര്‍ത്തി ജ്യൂസ് വില്‍ക്കുന്നുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ലോണി ബോര്‍ഡര്‍ ഏര്യയില്‍ ജ്യൂസ് വില്‍പ്പന നടത്തുന്ന അമീര്‍ ആണ് കേസില്‍ പിടിയിലായത്.

ഇയാളുടെ കടയില്‍ നിന്ന് പൊലീസ് മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തു. എന്നാല്‍ ഇതേ കുറിച്ച് അമീറിനെ ചോദ്യം ചെയ്‌തെന്നും ഇയാള്‍ പൊലീസിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

ഇയാളുടെ സഹായിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ അറസ്റ്റില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി. പൊലീസ് കണ്ടെത്തിയ കന്നാസില്‍ നിറച്ച മൂത്രത്തിന്റെയും ജ്യൂസിന്റെയും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Latest Stories

ആ താരത്തോട് ഓസ്ട്രേലിയ സൗഹാർദ്ദപരമായി പെരുമാറണം, നീ എത്ര സുന്ദരൻ ആണെന്നൊക്കെ പറഞ്ഞ് പുകഴ്ത്തണം; ടീമിന് ഉപദേശവുമായി സ്റ്റീവ് വോ

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര

പോലീസിൽ വിശ്വാസമില്ല: കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും