ആനത്തലവട്ടം ആനന്ദന് വിട ചൊല്ലി ജന്മനാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയ സഖാക്കൾ

മുതിർന്ന സിപിഎം നേതാവും, മുൻ എംഎൽഎയും, സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദന് വിടചൊല്ലി ജന്മനാട്. തിരുവനന്തപുരം ശാന്തി കവാടത്തിൽ ഔദ്യോഗികബഹുമതികളോടെയാണ് സംസ്കാരം നടന്നത്.പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലും സിഐടിയു ഓഫിസിലും മൃതദേഹം പൊതു ദർശനത്തിന് വച്ചിരുന്നു.

മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും ഉൾപ്പെടെ പ്രമുഖ സിപിഎം നേതാക്കളെല്ലാം പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്.

കാൻസർ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അനത്തലവട്ടം അനനന്ദൻ കഴിഞ്ഞദിവസം വൈകീട്ടാണ് ലോകത്തോട് വിട പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നുതവണ എം.എൽ.എ ആയിരുന്നു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായിരുന്നു

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത