അടിവയറിലടക്കം ചവിട്ടി, ഇടുക്കിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം. വാഴത്തോപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംംഭവം. ഇടുക്കി നാരകക്കാനം സ്വദേശി സാബുവിന്റെ മകന്‍ അമല്‍ സാബുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. സ്‌കൂളിന്റെ മുറ്റത്ത് നിന്നിരുന്ന അമലിനെ നാല് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇടപെട്ട് പിടിഎ പ്രസിഡന്റ് നേതാക്കളെയടക്കം വിളിച്ചുവരുത്തി. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വൈകിട്ട് വീട്ടില്‍ എത്തിയ അമലിന് വയറുവേദന ഉള്‍പ്പടെയുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിവയറ്റിലും സാരമായി ചവിട്ടേറ്റിരുന്നു. ആദ്യം ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ച അമലിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read more

അമലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.