Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി; ലക്ഷക്കണക്കിന് രൂപ വിലയുള്ള മയക്കുമരുന്നുമായി കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു പിടിയില്‍

, 7:03 pm

ഗ്രാമിന് 2000 രൂപ വിലയുള്ള ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി സീരിയല്‍ നടിയും ഡ്രൈവറും കൊച്ചിയില്‍ അറസ്റ്റിലായി. സിനിമ സീരിയല്‍ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവര്‍ ബിനോയ് എബ്രഹാമും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അശ്വതിയുടെ എറണാകുളം പാലച്ചുവടിലുള്ള ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ബിനോയ് ഏബ്രഹാമാണു മയക്കുമരുന്ന് ബാംഗ്ലൂരില്‍നിന്ന് എത്തിച്ചിരുന്നത്. കൊച്ചിയില്‍ നിന്ന് ഈയടുത്ത് 200 കോടിയുടെ ലഹരിമരുന്ന് എക്‌സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്.

സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്. നടി അറസ്റ്റിലായതോടെ ലഹരിമരുന്ന് മാഫിയയിലെ പ്രമുഖര്‍ കുടുങ്ങുമെന്നാണ് പൊലീസിന്റെ നിഗമനം.

Advertisement