തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര അനാസ്ഥ; ആളുമാറി മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കി. മരിച്ച യുവാവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞ മറ്റൊരാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയായരുന്നു. മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് മാറിപ്പോയ വിവരം അറിയുന്നത്.

കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ അപകടത്തില്‍പ്പെട്ട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും (34) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബാബു മരിച്ചു.

എന്നാല്‍ ലാല്‍ മോഹനാണ് മരിച്ചതെന്ന് തെറ്റുദ്ധരിച്ച് അയാളുടെ വീട്ടുകാര്‍ ബാബുവിന്റെ മൃതദേഹം കൊണ്ടു പോകുകയും സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സംസ്‌കാരം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് ലാല്‍മോഹന്‍ മരിച്ചത്.

ഒരേ ദിവസം ഏകദേശം അടുത്തടുത്തുള്ള സമയങ്ങളിലാണ് ബാബുവിനെയും ലാല്‍ മോഹനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു പേരുടെയും കേസ് നമ്പറുകളും അടുത്തടുത്തുള്ളത് ആയതിനാല്‍ ആളുമാറിയതാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ.സി.യു.വിലേയ്ക്ക് മാറ്റിയിരുന്നു. ഇയാളുടെ ബന്ധുക്കള്‍ ആണെന്ന് കരുതി ലാല്‍ മോഹന്റെ ബന്ധുക്കളെ അങ്ങോട്ട് പറഞ്ഞു വിടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം