മുട്ടില്‍ മരംമുറി കേസിലും തിരിച്ചടി; സ്വമേധയാ കേസെടുത്ത് ഗ്രീന്‍ ട്രിബ്യൂണല്‍

മുട്ടില്‍ മരംമുറി കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്രത്തോളം മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു, എവിടെ നിന്നൊക്കെയാണ് മരം മുറി നടന്നത്, എത്രത്തോളം പാരിസ്ഥിതിക ആഘാതം ഉണ്ടായി തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

ഓഗസ്റ്റ് 31നകം ഇക്കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിമാര്‍, വയനാട് കളക്ടര്‍ എന്നിവര്‍ സ്വമേധയാ മറുപടി നല്‍കണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു.

മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിലെ പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

701 കേസുകളാണ് മരംമുറിയുമായി മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ പിടികൂടിയെന്ന് കോടതി ഇന്നലെ ആരായുകയും ചെയ്തിരുന്നു. 300ലധികം മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം