കോവിഡ് പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം. വര്‍ക്ക് ഫ്രം ഹോം സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് അഞ്ച് ദിവസം സ്‌പെഷ്യല്‍ ലീവ് നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ പ്രത്യേക കോവിഡ് ലീവ്(സ്‌പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ്) അനുവദിച്ചിരുന്നു. ഈ ഉത്തരവിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഏഴ് ദിവസം സ്‌പെഷ്യല്‍ ലീവ് ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്.
കോവിഡ് പോസിറ്റീവ് ആയ, വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉള്ള ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ ലീവ് ഒഴിവാക്കി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാവുന്നതാണ്. വര്‍ക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ സ്‌പെഷ്യല്‍ ലീവ് അനുവദിക്കാം.
അഞ്ച് ദിവസം കഴിഞ്ഞ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോകോളുകളഉം പാലിച്ച് ഓഫീസില്‍ ഹാജരാവണം. അഞ്ച് ദിവസം കഴിഞ്ഞ് നെഗറ്റീവ് ആയില്ലെങ്കില്‍ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിള്‍ ലീവെടുത്ത ശേഷം ഓഫീസില്‍ ഹാജരാകണം.