സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മുങ്ങി മരണം; മൂന്നിടത്തായി ഏഴു പേർ മുങ്ങി മരിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് റിപ്പോർട്ട് ചെയ്ത മുങ്ങി മരണങ്ങളിൽ ഏഴുപേർ മരിച്ചു.വൈക്കം വെള്ളൂരിൽ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറിൽ രണ്ട് എൻജിനിയറിങ് വിദ്യാർത്ഥികളുമാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.

പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ധനലക്ഷ്മി ശ്രീനിവാസൻ കോളേജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥികളായ ഷൺമുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്.

വൈക്കം വെള്ളൂരിൽ രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടം. മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്.

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിലാണ് രണ്ടു വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി, പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല സ്വദേശി അനില എന്നിവരാണ് മരിച്ചത്.അനില കല്ലാർ ഗവൺമെന്റെ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയും ആണ്. കാൽവഴുതി വീണാകാം അപകടമെന്നാണ് നിഗമനം.

Latest Stories

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

കെജ്രിവാളിന്റെ യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

വായിക്കാത്തവര്‍ക്കായി ഡെയ്‌ലി ലിസണ്‍; പുതിയ ഫീച്ചറുമായി ഗൂഗിള്‍

‘ഞാൻ ആരോഗ്യവാനാണ്, പ്രായമായെന്നേയുള്ളൂ’; രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

'ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ'; ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല: ദേവി ചന്ദന

നിർത്തി അങ്ങോട്ട് അപമാനിക്കാതെടാ, വിക്കറ്റ് നൽകാത്തതിന് അമ്പയർക്ക് വമ്പൻ പണി കൊടുത്ത് ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ