ടി.എന്‍ പ്രതാപന്‍ അടക്കമുള്ള എം.പിമാര്‍ക്ക് എതിരെ കെ.പി.സി.സിയില്‍ കടുത്ത വിമര്‍ശനം, മത്സരിക്കാനില്ലന്ന് പറഞ്ഞത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി

ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ അടക്കമുള്ള എം പിമാര്‍ക്കെതിരെ കെ പി സി സി ഭാരവാഹി യോഗ്ത്തില്‍ കടുത്ത വിമര്‍ശനം. ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച എം പിമാര്‍ തിരഞ്ഞെടുപ്പിന് പതിനഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നകയാണെന്ന് കെ പി സി സി ഭാരവാഹികള്‍ ആരോപിച്ചു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ എം പിമാരെ താക്കീത് ചെയ്യണമെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നുമുള്ള അഭിപ്രായമാണ് കെ പി സി സി നേതൃയോഗത്തിലുയര്‍ന്നത്. നാളെത്തെ നിര്‍വ്വാഹക സമിതിയോഗത്തില്‍ ഇക്കാര്യം തിരുമാനിക്കാമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. എം പിമാരുടെ സ്വയം പ്രഖ്യാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് നിലവില്‍ കെ പി സി സി തിരുമാനം.

അതേ സമയം പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടുമുന്നോട്ടു പോകുന്ന ശശി തരൂരിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് കെ പി സി സി ക്ക് യാതൊരു പിടുത്തവുമില്ല.തരൂര്‍ വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റി എന്നും കെ പി സി സി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. കോഴിക്കോട്ടെ തരൂരിന്റെ പപരിപാടി വിലക്കിയതാണ് അനാവശ്യ വിവാദം ഉണ്ടാകാന്‍ കാരണം . തരൂരിന് അമിത പ്രാധാന്യം നല്‍കി വിഷയം വഷളാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം