'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

കുട്ടികളുടെ മുൻപിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ നഗ്നശരീരം കാണിക്കുകയോ ചെയ്യുന്നത് പോക്‌സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. അമ്മയും മറ്റൊരാളും തമ്മിലുള്ള ലൈംഗികബന്ധം മകന്‍ കാണാനിടയായ സംഭവത്തിലെടുത്ത പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.

ഐപിസി, പോക്‌സോ ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള വിവിധ കുറ്റങ്ങൾക്ക് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്‌നശരീരം കുട്ടി കാണാനിടയാകുന്നത് പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി.

തിരുവനന്തപുരം പോര്‍ട്ട് പോലീസെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ എത്തിയത്. ലോഡ്ജില്‍ വെച്ച് ഹര്‍ജിക്കാരനും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ 16 വയസുകാരനായ മകന്‍ കാണാനിടയായി. കുട്ടിയെ കടയില്‍ സാധനം വാങ്ങാന്‍ വിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍, വാതില്‍ അടച്ചിരുന്നില്ല.

മടങ്ങിയെത്തിയ കുട്ടി വാതില്‍ തുറന്നപ്പോഴാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത്. ഇതിനെ കുട്ടി ചോദ്യംചെയ്തതോടെ യുവാവ് കുട്ടിയെ ആക്രമിച്ചു. തുടര്‍ന്നാണ് പോലീസ് കേസാകുന്നത്. പോക്‌സോ ആക്ടിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. കുട്ടിയെ ആക്രമിച്ചതിനുള്ള കുറ്റവും നിലനില്‍ക്കുമെന്നു കോടതി പറഞ്ഞു. എന്നാല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഹര്‍ജിക്കാരനെതിരേ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അമ്മയാണ് ഒന്നാംപ്രതി.

Latest Stories

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ