വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചത്.

വെളളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടമ്മയെ പ്രതി കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പുറമേ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തോളെല്ലിന് പൊട്ടലുണ്ട്.

ഇവരുടെ വീടിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ തന്നെ താമസിക്കുന്ന പ്രതി ഏതാനും ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടില്‍ കയറിയത്. ഈ സമയം പുറത്ത് പോയിരുന്ന ഭര്‍ത്താവ് തിരികെ എത്തിയപ്പോഴാണ് പരിക്കേറ്റ നിലയില്‍ വീട്ടമ്മയെ കണ്ടത്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രതി പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചട്ടുണ്ട്.

Latest Stories

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..