കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം; ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്കൂൾ ബസ് ഡ്രൈവറും, ക്ലീനറും അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരാണ് അറസ്റ്റിലായത്.

ശക്തികുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എട്ട് വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കുട്ടികൾ സ്വന്തം കൈപ്പടിയിൽ പരാതി എഴുതി പ്രിന്‍സിപ്പാളിന് കൊടുത്തു. തുടർന്ന് പൊലീസിന് പരാതി കൈമാറി.

എട്ടു വിദ്യാർത്ഥിനികളുടെയും മൊഴി പ്രേത്യേകമായി രേഖപ്പെടുത്തിയാണ് കേസ് എടുത്തത്. ലൈംഗീക ചുവയോടെ സംസാരിച്ചതിനും, ലൈംഗീകാതിക്രമം നടത്താൻ ശ്രമിച്ചതിനും കൂടെ സാബുവിനെതിരെ ആറ് കേസുകളും, സുഭാഷിനെതിരെ രണ്ട് കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Latest Stories

20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!

പിണറായി മാത്രമല്ല, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ചാമ്പ്യന്‍സ് ട്രോഫി 2025: രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ പന്തോ?; തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്

ജാതിയുടെ പേരില്‍ ആ പയ്യനെ ഞാന്‍ മാറ്റി നിര്‍ത്തി എന്ന് പ്രചരിച്ചു, ഫാമിലി ഗ്രൂപ്പില്‍ വരെ ചര്‍ച്ചയായി: സാനിയ

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി;15 പവന്‍ സ്വര്‍ണവും കവര്‍ന്നു; എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമം; ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് പാംപ്ലാനി

ചാമ്പ്യന്‍സ് ട്രോഫി 2025: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ചു

രോഹിത്തിന് പിടിച്ചുകയറാന്‍ അവസാന കച്ചിത്തുരുമ്പ്; ബിസിസിഐ യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

ഹണി റോസിനെതിരായ മോശം പരാമർശം; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ